Breaking NewsNEWS

എടപ്പാളിനെ വിറപ്പിച്ച് ഉഗ്രസ്‌ഫോടനം; അന്വേഷണം ഊര്‍ജിതം

മലപ്പുറം: എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പോലീസ് അന്വേഷണം തുടങ്ങി.

ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവന്‍ സിസി ടിവികളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം കാറിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവജാഗ്രതയിലാണ്.

 

Back to top button
error: