ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കോടതി കണ്ടുകെട്ടി. ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കടം വാങ്ങിയ നാലുകോടി രൂപ മോന്‍സണ്‍ മാവുങ്കല്‍ തിരികെ നല്‍കിയില്ലെന്ന പരാതിയുമായാണ് ശ്രീവത്സം ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. മോന്‍സന്റെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. നടപടിയുടെ ഭാഗമായി കോടതി ഉദ്യോഗസ്ഥരെത്തി വീട്ടില്‍ നോട്ടീസ് പതിക്കുകയും ചെയ്തു.