CrimeNEWS

കഞ്ചാവ് പിടികൂടാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർ എന്ന നാട്യത്തിൽ സ്വകാര്യ ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്നു, 4 പേരടങ്ങിയ ക്രിമിനൽ സംഘത്തെ പൊലീസ് സാഹസികമായി കീഴടക്കി

വളരെ നാടകീയമായിരുന്നു സംഭവങ്ങൾ. സമയം പുലർച്ചെ നാല് മണി. ബെംഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വച്ച് പൊലീസ് സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം തടഞ്ഞു നിർത്തുന്നു. കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥർ എന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. വാഹനത്തിൽ പരിശോധന നടത്തിയ സംഘം തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടി നാൽപ്പത് ലക്ഷം രൂപ അടങ്ങിയ ബാഗ് പിടിച്ചെടുത്തു. ഈ ബാഗുമായി അവർ നിമിഷ നേരം കൊണ്ട് സ്ഥലം വിട്ടു. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

കഞ്ചാവ് പരിശോധനയുടെ പേരിൽ നടന്ന വൻ കവർച്ചയുടെ നിഗൂഡതകൾ പിന്നീടാണ് എല്ലാവർക്കും ബോധ്യപ്പെട്ടത്. എന്തായാലും പഴുതടച്ച അന്വേഷണത്തിലൂടെ കേസിലെ 4 പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്നും പൊലീസ് പിടികൂടി. മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയൻ, കണ്ണൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ക്രിമിനൽ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എൽ ഷൈജുവിന് നേരെ കാർ കയറ്റിയിറക്കാൻ ശ്രമമുണ്ടായി.

ഒക്ടോബർ 5 ന് പുലർച്ചെ നാല് മണിയോടെയാണ് സംഘം കവർച്ച നടത്തിയത്. പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘം ബസ് യാത്രക്കാരനായ തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്നു. കാറിൽ വന്നവര്‍ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണ് എന്നാണ് ബസ് ഡ്രൈവറോടും മറ്റും പറഞ്ഞത്.

ബെംഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്‍റെ പണമാണ് നഷ്ടമായത്. ഇന്നോവ കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ചാണ് സംഘം ബസ് തടഞ്ഞ് നിര്‍ത്തി പണം കവർന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: