മലപ്പുറം: കുറ്റിപ്പാല സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മുസ്ലിംലീഗ് പ്രാദേശിക നേതാവ് കുറ്റിപ്പാല ക്ലാരി പുത്തൂര്‍ വെള്ളരിക്കുണ്ട് സ്വദേശി മച്ചിഞ്ചേരി കുഞ്ഞു മൊയ്തു ഹാജി (65) യെ കല്‍പ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മൊഴി പ്രകാരം കല്പകഞ്ചേരി പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കേസില്‍ നേരത്തെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു.
ചൈല്ഡ്ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.