NEWS

വോട്ടര്‍മാര്‍ക്ക് പണവും മദ്യവും മാംസവിഭവങ്ങളും;തെലങ്കാനയിൽ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാന ബി.ജെ.പിയില്‍ ഞെട്ടലുണ്ടാക്കി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ദസോജു ശ്രാവണ്‍ ആണ് ബി.ജെ.പി വിട്ട് തെലങ്കാന രാഷ്ട്രസമിതി(ടി.ആര്‍.എസ്)യില്‍ ചേരാന്‍ തീരുമാനിച്ചത്.
മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടി നേതൃത്വം വോട്ടര്‍മാര്‍ക്ക് പണവും മദ്യവും മാംസവിഭവങ്ങളും വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് രാജി.
തെലങ്കാനയില്‍ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ഊര്‍ജിത നീക്കങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവായ ശ്രാവണ്‍ പാര്‍ട്ടി വിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങി മുതിര്‍ന്ന നേതാക്കളാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തില്‍ നിര്‍ണായകഘട്ടമായി കൂടിയാണ് തെലങ്കാനയെ ബി.ജെ.പി പരിഗണിക്കുന്നത്. എന്നാല്‍, ബി.ജെ.പി വിരുദ്ധ സഖ്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച്‌ അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഭാരതീയ രാഷ്ട്രസമിതി(ബി.ആര്‍.എസ്) എന്ന പേരില്‍ ദേശീയ പാര്‍ട്ടി രൂപീകരിച്ചത്.

Back to top button
error: