കൊല്ലം: കുടുംബവഴക്കിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്.
മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങളുടെ മര്‍ദനമാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോസഫ് ഹൃദ്രോഗിയാണ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പോലീസ് അറിയിച്ചു.