NEWS

അനുമതിയില്ലാതെ വാഹനത്തില്‍ പരസ്യം; കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം തേടി

കൊച്ചി: അനുമതിയില്ലാതെ വാഹനത്തില്‍ പരസ്യം പതിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം തേടി.

തിങ്കളാഴ്ച എറണാകുളം ആര്‍ടിഒക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ശനിയാഴ്ച ടീം പരിശീലനത്തിനിടെ പനമ്ബള്ളി നഗറില്‍ വച്ചാണ് ടീം സഞ്ചരിക്കുന്ന ബസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.

 

Signature-ad

 

 

മഞ്ഞ നിറത്തിലുള്ള ബസില്‍ ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും പരസ്യ വാചകങ്ങളും പതിച്ചിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ബസ് പരിശോധിച്ചതെന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Back to top button
error: