NEWS

ആഗോള പട്ടിണി സൂചിക റാങ്കിംഗിൽ ഇന്ത്യ കീഴ്പ്പോട്ട്; അപമാനിക്കാൻ എന്ന് ആരോപണം

ന്യൂഡൽഹി:ആഗോള പട്ടിണി സൂചിക ‘2022’ റാങ്കിംഗിനെതിരെ ഇന്ത്യ രംഗത്ത്.
 അശാസ്ത്രീയമായാണ് പട്ടിക തയ്യാറാക്കിയതെന്നും, തെറ്റായ കാര്യങ്ങളാണ് റാങ്കിംഗിലുള്ളതെന്നുമാണ് ഇന്ത്യയുടെ വിമര്‍ശനം.

121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നോട്ടു പോയി. 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ല്‍ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു.
അതേസമയം രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും, “ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷക ആവശ്യങ്ങളും നിറവേറ്റാത്ത ഒരു രാഷ്ട്രം” എന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ശ്രമമെന്നും കേന്ദ്രം ആരോപിച്ചു.
ആഗോള പട്ടിണി സൂചിക 2022 കണക്കാക്കാന്‍ ഉപയോഗിച്ച നാല് സൂചകങ്ങളില്‍ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതുപയോഗിച്ച്‌ മുഴുവന്‍ ജനങ്ങളുടെയും സൂചിക തയ്യാറാക്കുന്നത് തെറ്റാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ബോധപൂര്‍വം അവഗണിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.

Back to top button
error: