CrimeNEWS

കൈക്കൂലിക്കേസില്‍ കരസേനാ മേജര്‍ പിടിയില്‍; അഴിമതി വച്ചുപൊറുപ്പില്ലെന്ന് സൈന്യം

മുംബൈ: കൈക്കൂലിക്കേസില്‍ സൈനിക ഓഫീസമാര്‍ അറസ്റ്റില്‍. നാസിക്കിലെ ആര്‍മി ഏവിയേഷന്‍ സ്‌കൂളിലെ മേജര്‍ റാങ്കിലുള്ള എന്‍ജിനീയര്‍ ഹിമാന്‍ഷൂ മിശ്ര, ജൂനിയര്‍ എന്‍ജിനീയര്‍ മിലിന്ദ് വടിലെ എന്നിവരെയാണ് സി.ബി.ഐ. കസ്റ്റഡിയിലെടുത്തത്.

ഏവിയേഷന്‍ സ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കോണ്‍ട്രാക്ടറോട് ബില്ലുകള്‍ മാറാന്‍ 1.5 ലക്ഷം രൂപ ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും സി.ബി.ഐയുമായി അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിച്ചെന്നും സൈന്യം വ്യക്തമാക്കി.

Signature-ad

അറസ്റ്റിലായവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. അഴിമതിക്കൊപ്പം നില്‍ക്കില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തുന്ന സൈനികര്‍ക്കെതിരേ മുഖം നോക്കാതെ കടുത്ത നടപടി ഉണ്ടാകുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

 

Back to top button
error: