കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്.
മഞ്ജുവിന്റെ രണ്ട് കൈയിലും പ്രദീപ് വെട്ടുകയായിരുന്നു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വലത് കൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോയി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. തലയ്ക്ക് പുറത്ത് അടിയേറ്റ പരുക്കുണ്ട്. മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറഞ്ഞു. അമ്മയെ ആക്രമിക്കുന്നതുകണ്ട് തടസം പിടക്കാനെത്തിയ മകളെയും പ്രദീപ് ആക്രമിച്ചു. സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ് കടന്നുകളഞ്ഞു. നാട്ടുകാരാണ്് മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.