NEWS

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 

തിരുവനന്തപുരം :രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങില്‍ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന.

 

Signature-ad

 

കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതില്‍ പലരും പങ്കെടുത്തില്ല. ഇത്തരക്കാര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും യാത്രയില്‍നിന്ന് വിട്ടുനിന്നവര്‍ എന്തിനാണ് പാര്‍ട്ടിയില്‍ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ഇക്കാര്യങ്ങള്‍ ഡിസിസി പരിശോധിക്കണം. എന്നാല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തര്‍ക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും ഡിസിസി നേതൃയോഗത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.

Back to top button
error: