തൃശൂർ ;പെരിഞ്ഞനത്ത് വീട്ടില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി പെരിഞ്ഞനം ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള പള്ളിപ്പറമ്ബില്‍ മുഹമ്മദ് റാഷിദ് (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഉണരാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. പിതാവും സഹോദരനും വിദേശത്താണ്. ഉമ്മയും സഹോദരിയുമാണ് റാഷിദിനെ കൂടാതെ വീട്ടില്‍ ഉണ്ടായിരുന്നത്. കയ്പമംഗലം പൊലീസ് കേസെടുത്തു.