കൊല്ലം:കൊട്ടാരക്കരയിൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോ മെക്കാനിക് ജീവനൊടുക്കി.
കൊല്ലം കരിക്കോട് ടി.കെ.എം വള്ളക്കടവ് വീട്ടില്‍ അനില്‍കുമാറാണ് (45) മരിച്ചത്.ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അനില്‍ കുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി.