ഊട്ടി:നീലഗിരിയിലെ മഞ്ഞന്‍കൊരൈക്ക് സമീപം നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
മതിലിനായി നാല് തൊഴിലാളികള്‍ സ്ഥലത്ത് കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. രണ്ട് തൊഴിലാളികള്‍ രക്ഷപ്പെട്ടെങ്കിലും മറ്റ് രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. സേലം ജില്ലയിലെ ഓമല്ലൂര്‍ സ്വദേശികളായ സഈദ് (55), വേലു (28) എന്നിവരാണ് മരിച്ചത്.
ഊട്ടിയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്ത്.ഊട്ടി ടൗണ്‍ വെസ്റ്റ് പൊലീസ് കേസെടുത്തു.