KeralaNEWS

ലോഡ് ഇറക്കുന്നതിനിടെ ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു; തൊഴിലാളി മരിച്ചു

കോഴിക്കോട്: അരീക്കാട് ദേശീയപാതയില്‍ ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് നാട്ടുകല്‍ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂര്‍ ചേലക്കാട് കോഡൂര്‍ നബീല്‍ (35), പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി നദീം (41), നാട്ടുകല്ല് സ്വദേശി മുര്‍ഷിദ് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. അരിക്കാട് പള്ളിക്കു സമീപത്തെ കടയ്ക്കു മുന്‍പില്‍ നിര്‍ത്തി ലോഡ് ഇറക്കുകയായിരുന്ന ലോറിയിലാണ് തൃശൂരില്‍നിന്നു മാനന്തവാടിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍, ലോഡ് ഇറക്കുകയായിരുന്ന ഷഫീഖിന്റെ മേല്‍ ഇരുമ്പുപെട്ടികള്‍ പതിക്കുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ തെറിച്ചു വീണു. രണ്ടാളുകള്‍ ലോറിക്ക് മുകളില്‍ നിന്ന് ലോഡ് ഇറക്കാന്‍ തുടങ്ങുകയായിരുന്നു.

Signature-ad

 

 

Back to top button
error: