NEWS

തട്ടിയത്‌ ലക്ഷങ്ങള്‍; സന്ദീപ്‌ വാര്യരെ ബിജെപി വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കി

കോട്ടയം: ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ പുറത്താക്കി. കോട്ടയത്ത്‌ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ്‌ നടപടി.

പാര്‍ട്ടിയെ മറയാക്കി ലക്ഷങ്ങള്‍ തട്ടിച്ചെന്ന്‌ പാലക്കാട്‌, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികള്‍ ബിജെപി നേതൃത്വത്തിന്‌ പരാതി നല്‍കിയിരുന്നു. നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി നല്‍കിയിരുന്നത്‌.തുടർന്നാണ് നടപടി.

 

അതേസമയം സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ്‌ വാര്യര്‍ മടങ്ങി.

Back to top button
error: