NEWS

അമിത വേഗം; കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

തൃശ്ശൂര്‍: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആര്‍ ടി സി ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
കണ്ണൂരില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസിനോട് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമുള്ള ഓപറേഷന്‍ ഫോക്കസ്- 3 പ്രകാരമാണ് നടപടി. ഇടുക്കി നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തിയത്.

 

 

ബസിന്റെ ഡോര്‍ കെട്ടിവച്ച നിലയിലായിരുന്നെന്നും ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു. സ്വകാര്യബസുകള്‍ പരിശോധിക്കുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി ബസും പരിശോധിച്ചത്. പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് യാത്ര തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു.

Back to top button
error: