Breaking NewsNEWS

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമ, സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ക്രൈം ബ്രാഞ്ച് ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം. പിന്നീട് ഇരുപതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍. അടുത്തിടെ വെബ് ചാനലായ ‘മാസ്റ്റര്‍ ബിന്നി’ല്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ശശികുമാന്‍െ്‌റ ഇന്റര്‍വ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ കലാഭവന്‍ മണിക്ക് ആദ്യമായി സിനിമയ്ക്ക് അഡ്വാന്‍സ് നല്‍കിയത് താനാണെന്നുള്ളതടക്കം പല വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരുന്നു. ചലച്ചിത്ര ലോകത്തെ നിരവധിപ്പേര്‍ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി.

 

Signature-ad

 

 

 

 

Back to top button
error: