NEWS

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കാറില്‍ ബലാത്സംഗത്തിനിരയാക്കി; സംഭവം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ 

ക്‌നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കാറില്‍ ബലാത്സംഗത്തിനിരയാക്കി.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23കാരിയായ ബിടെക് വിദ്യാര്‍ഥിനിയെ ബലമായി കാറില്‍ കയറ്റി കാറിനുള്ളില്‍ വച്ച്‌ ബലാത്സംഗം ചെയ്ത ശേഷം ഒരു കനാലിന് സമീപം യുവതിയെ ഉപേക്ഷിച്ച്‌ പ്രതി കടന്നുകളയുകയായിരുന്നു.

 

Signature-ad

 

വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജയ്‌സിംഗ്പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ അറിയിച്ചു.

Back to top button
error: