NEWS

അങ്കമാലി- എരുമേലി ശബരിപാത അട്ടിമറിച്ചു; പിന്നിൽ ഇ ശ്രീധരനും കേരള ബിജെപി ഘടകവും

പത്തനംതിട്ട:നിര്‍ദിഷ്ട അങ്കമാലി- എരുമേലി ശബരിപാതയ്ക്ക് പകരമായി ചെങ്ങന്നൂര്‍- പമ്ബ ആകാശപാതയെന്ന പുതിയ പദ്ധതി പരിഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ഔദ്യോഗികമായി തന്നെ ഇന്ത്യന്‍ റെയില്‍വേയും സമ്മതിച്ചു.
ഇതിനായി 187 ലക്ഷം രൂപ ചെലവില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ (എഫ്‌എല്‍എസ്) നടത്തും. അത് പൂര്‍ത്തിയായാല്‍ അന്തിമ ചെലവ് കണക്കാക്കി, ഡിപിആര്‍ തയ്യാറാക്കും. ഇതെല്ലാം മെട്രോ മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലാകും നടക്കുകയെന്നും സൂചനയുണ്ട്.
അതേസമയം ശബരിപാത വൈകിച്ച്‌ കേരളത്തിന്റെ വികസനപദ്ധതി തകര്‍ക്കാനാണ് നീക്കമെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാരും രംഗത്തു വന്നിട്ടുണ്ട്.
1997-98ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിപാതയ്ക്ക് ആദ്യംമുതലേ എതിര് നില്‍ക്കുന്ന ഇ ശ്രീധരനാണ് ആകാശപാതയാണ് മെച്ചമെന്ന് റെയില്‍വേയെ ധരിപ്പിച്ച്‌, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എസ്റ്റേറ്റ് ലോബി നേരത്തേ ശബരിപാതയ്ക്ക് എതിരായിരുന്നു. പമ്ബാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റര്‍ റൂട്ട്. പതിമൂവായിരം കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പമ്ബ വരെ ആകാശ പാതയിലൂടെ തീര്‍ത്ഥാടകര്‍ക്ക് എത്താനാകും. ശബരി റെയില്‍ പാത എരുമേലിയില്‍ അവസാനിക്കും. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചം ആകാശ പാതയാണ്. സ്ഥലം ഏറ്റെടുക്കലിലും വലിയ തടസ്സങ്ങളുണ്ടാകില്ല എന്നാണ് വാദം.
എന്നാൽ രണ്ടു മാസത്തെ തീർത്ഥാടനത്തിനായി മാത്രം ഇത്തരം ഒരു പാത സംസ്ഥാനത്തിന് വെല്ലുവിളി ആകുമെന്നും അങ്കമാലി-എരുമേലി-പത്തനംതിട്ട-പുനലൂർ-തിരുവനന്തപുരം  പാതയാണ് അഭികാമ്യം എന്നും ദക്ഷിണ റെയിൽവേ ചൂണ്ടിക്കാട്ടുന്നു.ഇതേ അഭിപ്രായം തന്നെയാണ് സംസ്ഥാന സർക്കാരിനും.
ശബരിപാത ഉപേക്ഷിക്കാന്‍ റെയില്‍വേ തീരുമാനിച്ചപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച്‌ പദ്ധതിക്ക് ജീവന്‍ വയ്പിച്ചിരുന്നു. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെ- റെയില്‍ നല്‍കി. പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി- – പെരുമ്ബാവൂര്‍ ഖേലയില്‍ എട്ടു കിലോമീറ്റര്‍ പാത പൂര്‍ത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക് അടുത്ത് കാഞ്ഞൂര്‍വരെ സ്ഥലമേറ്റെടുപ്പും പൂര്‍ത്തിയായി. ആ പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് എത്താന്‍ വെറും 40 മിനിറ്റ് മാത്രം മതിയാകുന്ന തരത്തില്‍ ചെങ്ങന്നൂര്‍ പമ്ബ റെയില്‍ പാതയാണ് തയ്യാറാകുന്നത്.തൂണുകള്‍ ഉപയോഗപ്പെടുത്തിയുള്ള വേഗ പാത യാഥാര്‍ത്ഥ്യമാക്കി മാറ്റുമെന്നും റെയില്‍വേ ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു.
 ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാവും ചെങ്ങന്നൂര്‍ പമ്ബ റെയില്‍ പാത നടപ്പാക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകള്‍ ഉപയോഗപ്പെടുത്തിയാണ് പാത യാഥാര്‍ത്ഥ്യമാക്കുന്നത്. തൂണുകള്‍ മതിയായ ഉയരത്തില്‍ സ്ഥാപിക്കുന്നതിനാല്‍ റെയില്‍ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും തടസ്സത്തിൽ കുടുങ്ങി നിർദിഷ്ട അങ്കമാലി–- എരുമേലി ശബരിപാത
ചെങ്ങന്നൂർ–- പമ്പ ആകാശപാതയെന്ന പുതിയ പദ്ധതി നിർദേശിച്ച്‌ ശബരിപാത വൈകിച്ച്‌ കേരളത്തിന്റെ വികസനപദ്ധതി തകർക്കാനാണ്‌ നീക്കമെന്ന് ഇതിനകം തന്നെ പരാതിയുണ്ട്.
1997–98ൽ എൽഡിഎഫ്‌ സർക്കാർ സമർപ്പിച്ച ശബരിപാതയ്ക്ക്‌ ആദ്യംമുതലേ എതിര്‌ നിൽക്കുന്ന ഇ ശ്രീധരനാണ്‌ ആകാശപാതയാണ്‌ മെച്ചമെന്ന്‌ റെയിൽവേയെ ധരിപ്പിച്ച്‌, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്‌. എസ്‌റ്റേറ്റ്‌ ലോബി നേരത്തേ ശബരിപാതയ്ക്ക്‌ എതിരായിരുന്നു.  പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ്‌ ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്‌.  പതിമൂവായിരം കോടി രൂപയാണ്‌ പ്രതീക്ഷിത ചെലവ്‌.
ശബരിപാത  ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ  എൽഡിഎഫ്‌ സർക്കാർ പകുതി ചെലവ്‌ വഹിക്കാമെന്ന്‌ അറിയിച്ച്‌ പദ്ധതിക്ക്‌ ജീവൻ വയ്‌പിച്ചു. അതാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്.ഇ ശ്രീധരന്റെ നേതൃത്വത്തിൽ കേരള ബിജെപി ഘടകമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

Back to top button
error: