CrimeNEWS

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വിവാഹിതനായ യുവാവ് തീവച്ചുകൊന്നു

റാഞ്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു പ്രതികാരമായി യുവതിയെ പെട്രോള്‍ ഒഴിച്ചു തീവച്ചു കൊന്ന യുവാവ് പിടിയില്‍. ഝാര്‍ഖണ്ഡിലെ ധുംക ജില്ലയിലെ ഭാല്‍കി ഗ്രാമത്തിലാണ് സംഭവം. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായ യുവാവ് 22 വയസുകാരി മാരുതികുമാരിയോട് വിവാഹാഭ്യര്‍ഥന നടത്തിയത് നിരസിക്കപ്പെട്ടു.

ക്ഷുഭിതനായ ഇയാള്‍ യുവതി ഉറങ്ങിക്കിടക്കുമ്പോള്‍ മുറിയില്‍ അതിക്രമിച്ചു കയറി പെട്രോള്‍ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും ധുംകയില്‍ സമാന സംഭവത്തില്‍ 19കാരി പൊള്ളലേറ്റു മരിച്ചിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: