NEWS

ഹൈക്കോടതി ഇടപെട്ടു; മാത്യൂസിന് പ്ലസ്ടുവിന് 1200ൽ 1200 മാർക്കും

പാലാ: പ്ലസ് ടു വിദ്യാർഥിക്കു മുഴുവൻ മാർക്കും നൽകാൻ ഹൈക്കോടതിവിധി.
ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥി കെ.എസ്.മാത്യൂസിനാണ് ഹൈക്കോടതി ഉത്തരവിലൂടെ 1200ൽ 1200 മാർക്കും ലഭിച്ചത്.പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ 1198 മാർക്കാണു മാത്യൂസിനു ലഭിച്ചത്. പൊളിറ്റിക്കൽ സയൻസിൽ 2 മാർക്ക് നഷ്ടമായി. സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയം എന്നിവ നടത്തിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകർപ്പെടുത്തു പരിശോധിച്ചപ്പോൾ 2 മാർക്കിനു കൂടി അർഹതയുണ്ടെന്ന് ഉറപ്പായി. തുടർന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഓൺലൈൻ ഹിയറിങ് നടത്തി കെ.എസ്.മാത്യൂസിന്റെ പരാതി കേട്ട് അർഹതപ്പെട്ട 2 മാർക്കു കൂടി നൽകി ഉത്തരവിറക്കി. പരാതിക്കാരനുവേണ്ടി ജോർജുകുട്ടി വെട്ടത്തേൽ ഹാജരായി.

Back to top button
error: