ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ ബസിൽ വെച്ച് പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. യുവതിയടക്കം മൂന്നു പേർ സംഭവത്തില്‍ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ , വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ബീച്ചിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൾ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണ്.