NEWS

കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു

ലപ്പുറം: നിലമ്ബൂരില്‍ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്.

ചാലിയാര്‍ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം നടന്നത്. മഞ്ചേരി സ്വദേശിയുടെ റബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളികളാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കള്‍. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിര്‍മിച്ച കുളത്തിലാണ് അപകടം നടന്നത്. കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായ് നിര്‍മ്മിച്ചതാണ് കുളം.

നാല് വയസ്സുകാരിയായ മകള്‍ക്കും ഇളയ സഹോദരി രേവതിക്കും ഒപ്പമാണ് മഹാലക്ഷ്മി കുളത്തില്‍ കുളിക്കാനെത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു.

Signature-ad

 

 

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി നിലമ്ബൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് മേഘനാഥന്‍.

Back to top button
error: