NEWS

വയനാട് ക്വാറിക്കുളത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വയനാട് :ക്വാറിക്കുളത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.ആണ്ടൂര്‍ കരളിക്കുന്ന് സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്.
അമ്ബലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി മുതല്‍ ഇയാളെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് ക്വാറികുളത്തില്‍ ഫയര്‍ ഫോഴ്സ് തിരച്ചില്‍ നടത്തുകയായിരുന്നു.
അരുണി​ന്റെ ബൈക്ക് മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അരുണ്‍ കുമാര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. അമ്ബലവയല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: