IndiaNEWS

ഒഴിഞ്ഞ ലിഫ്റ്റാണെന്ന് അറിയാതെ കാലെടുത്തുവച്ചു, 11-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു

ലിഫ്റ്റാണെന്ന് കരുതി കാലെടുത്തുവച്ച വിദ്യാർത്ഥി 11-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. രാജസ്ഥാനിലെ വാരണാസി സ്വദേശിയും മണിപ്പാല്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ കുശാഗ്ര മിശ്രയ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. വാടകയ്ക്ക് താമസിച്ചുവന്ന അപ്പാര്‍ട്‌മെന്റിലെ ലിഫ്റ്റ് തകര്‍ന്ന് കിടക്കുന്ന വിവരം അറിയാതെ അകത്തേക്ക് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ സാധാരണ പോലെ ലിഫ്റ്റിന്റെ വാതില്‍ തുറന്നുവന്നു. എന്നാല്‍ ലിഫ്റ്റ് ഉണ്ടായിരുന്നില്ല. അകത്തേക്ക് കാലെടുത്തുവച്ചയുടന്‍ താഴേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Signature-ad

ലിഫ്റ്റ് തകര്‍ന്നു കിടക്കുന്ന വിവരം അപ്പാര്‍ട്‌മെന്റ് ഉടമയെ താമസക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അയാള്‍ ചെവികൊണ്ടില്ലെന്നാണ് ആരോപണം. കുശാഗ്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം സംഭവത്തിന് പിന്നാലെ ബില്‍ഡര്‍ക്കെതിരെ അപ്പാര്‍ട്‌മെന്റ് നിവാസികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്

Back to top button
error: