അസംസ്കൃതവും ശുദ്ധീകരിച്ചതുമായ പാമോയിൽ, അസംസ്കൃത സോയ എണ്ണ, സ്വർണം എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ആഗോള വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണിത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഭക്ഷ്യ എണ്ണകൾ, സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില സർക്കാർ പരിഷ്കരിക്കുന്നു. ഒരു ഇറക്കുമതിക്കാരൻ അടയ്ക്കേണ്ട നികുതി കണക്കാക്കാൻ ഈ വിലകൾ ഉപയോഗിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയും വെള്ളിയും ഇറക്കുമതി ചെയ്യുന്ന രാജ്യവും സ്വർണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവുമാണ് ഇൻഡ്യ. അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന വില ടണിന് 996 ഡോളറിൽ നിന്ന് 937 ഡോളറായി കുറച്ചു. ആർബിഡി പാം ഓയിൽ അടിസ്ഥാന വില ടണിന് 1019 ഡോളറിൽ നിന്ന് 982 ഡോളറായും ആർബിഡി പാമോലിൻ അടിസ്ഥാന വില ടണിന് 1035 ഡോളറിൽ നിന്ന് 998 ഡോളറായും ക്രൂഡ് സോയാബീൻ അടിസ്ഥാന വില ടണിന് 1362 ഡോളറിൽ നിന്ന് 1257 ഡോളറായും കുറഞ്ഞു. വെള്ളിയുടെ അടിസ്ഥാന വില 10 ഗ്രാമിന് 549 ഡോളറിൽ നിന്ന് 553 ഡോളറായും വെള്ളിയുടെ അടിസ്ഥാന വില കിലോയ്ക്ക് 635 ഡോളറിൽ നിന്ന് 608 ഡോളറായും കുറഞ്ഞു. ഇതോടെ ഇവയുടെ വിപണിയിലെ വിലയിൽ മാറ്റമുണ്ടാകും.