NEWS

ഗ​വിയിലേക്ക് ഇന്നു മു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ക്ക് ​ സ്വാഗതം

​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും റോ​ഡ്​ ത​ക​ര്‍​ച്ച​യും മൂ​ലം അ​ട​ച്ചി​ട്ടി​രു​ന്ന ഗ​വി ടൂ​റി​സം മേ​ഖ​ല തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കും.
ഓ​ണ്‍​ലൈ​നാ​യി ബു​ക്ക്​ ചെ​യ്യു​ന്ന 30 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാത്രമാണ് ​​അ​നു​മ​തി. ആ​ങ്ങ​മൂ​ഴി കി​ളി​യ​റി​ഞ്ഞാം​ക​ല്ല്​ ചെ​ക്ക്​​പോ​സ്റ്റ്​ വ​ഴി​യാ​ണ്​ ഗ​വി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക.​ 80 കി​ലോ​മീ​റ്റ​ര്‍ വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌​ ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ള്ള​ക്ക​ട​വ് ​ചെ​ക്ക്​​പോ​സ്റ്റി​ല്‍ എ​ത്തും. ഇ​തി​നി​ടെ ഗ​വി​യി​ല്‍ വി​ശ്ര​മ-​വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. വ​ള്ള​ക്ക​ട​വി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ വ​നം​വ​കു​പ്പ്​ വാ​ഹ​ന​ത്തി​ല്‍ പാ​ക്കേ​ജാ​യി​ട്ടാ​ണ്​ ഗ​വി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക.
അതേസമയം പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന്​ രാ​വി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സിയുടെ ര​ണ്ട്​ ബസു​ക​ൾ ഗ​വി വ​ഴി കു​മ​ളി​ക്ക്​ സർവീസ് ന​ട​ത്തു​ന്നു​ണ്ട്.കുമളി-ഗവി-പത്തനംതിട്ട റൂട്ടിൽ ഒരു സർവീസും കെഎസ്ആർടിസി നടത്തുന്നുണ്ട്.
ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​ര​ണ​മു​ടി മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ ആ​ഗ​സ്റ്റ്​ 23മു​ത​ലാ​ണ്​ ഗ​വി അ​ട​ച്ച​ത്. ആ​ഴ്​​ച​ക​ളോ​ളം ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞി​രു​ന്നെ​ങ്കി​ലും കെ.​എ​സ്.​ആ​ര്‍.​ടി.​സി ര​ണ്ട്​ ബ​സു​ക​ള്‍ ഓ​ടി​ച്ചി​രു​ന്നു.കഴിഞ്ഞ ആഴ്ച മുതൽ അത് മൂന്നു ബസ് ആക്കിയിട്ടുണ്ട്.

Back to top button
error: