CrimeNEWS

മകളെ അങ്കണവാടിയില്‍ ആക്കിയശേഷം കാമുകനൊപ്പം മുങ്ങിയ യുവതി പിടിയില്‍

കൊല്ലം: കടയ്ക്കലില്‍ മൂന്നര വയസുകാരിയായ മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം യുവാവിനൊപ്പം കടന്ന യുവതിയെ പോലീസ് കണ്ടെത്തി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കല്‍ ചരിപ്പറമ്പ് സുനില്‍ വിലാസത്തില്‍ അനില്‍ കുമാറിനെയെും (36) അറസ്റ്റ് ചെയ്തു.

ഇരുവരെയും കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 22 നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി അനില്‍കുമാറിനൊപ്പം പോയതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. അനില്‍ കുമാര്‍ കുറ്റിക്കാട്ട് മത്സ്യ കച്ചവടം നടത്തുകയാണ്.

 

 

 

 

Back to top button
error: