KeralaNEWS

കൈക്കുഞ്ഞുമായി വന്നവരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം വിളിച്ച് കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍. ചിറയിന്‍കീഴില്‍നിന്ന് കഴക്കൂട്ടത്തേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

ചിറയിന്‍കീഴില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയിരുന്ന യാത്രക്കാര്‍ക്കു നേരെയായിരുന്നു അസഭ്യവര്‍ഷം. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസില്‍നിന്ന് ഇറങ്ങണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ”ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി” എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കിവിട്ടത്.

കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉള്‍പ്പെടെ ഇറക്കിവിട്ടു. ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. കാട്ടാക്കടയില്‍ കണ്‍സഷന്‍ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.

 

Back to top button
error: