KeralaNEWS

വധു മേയറാണ്!

ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എയും വിവാഹിതരായി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന്‍ദേവും വിവാഹിതരായി. എ.കെ.ജി. സെന്ററില്‍ രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രിക്കു പുറമേ സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ അടുത്ത ബന്ധുക്കള്‍ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.

പ്രമുഖ നേതാക്കളെല്ലാം ഇരുവര്‍ക്കും ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി കുടുംബസമേതമെത്തിയാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവഹചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്ക് ചായസല്‍ക്കാരം മാത്രമാണുള്ളത്.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

Back to top button
error: