ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
സുഭാഷ് കുമാര്‍ ബിഹാരിയാണ് മരിച്ചത്.കട്ടക്ക് നഗരത്തിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.