തിരുവനന്തപുരം: കാണം വിറ്റും ഓണമുണ്ണാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് പ്രകൃതിയുടെ ഇരുട്ടടി. അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍െ്‌റ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍നിന്ന് ഒരു ന്യൂനമര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊന്ന് തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും വ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടി, മിന്നല്‍ എന്നിവ അനുവഭവപ്പെട്ടേക്കാം. സെപ്റ്റംബര്‍ 5 മുതല്‍ 7 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സെപ്റ്റംബര്‍ എട്ടിനാണ് തിരുവോണം.