CrimeNEWS

മണ്ണാര്‍ക്കാട്ട് വ്യാപക മോഷണം; വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണം; സ്വര്‍ണ്ണവും പണവും മൊബൈലുകളും നഷ്ടമായി

പാലക്കാട്: മണ്ണാർക്കാട്ട് വ്യാപക മോഷണം. സ്വർണ്ണവും പണവും മൊബൈലുകളും മോഷണം പോയി. മണ്ണാർക്കാടിൽ വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മണ്ണാർക്കാട് കോടതിപ്പടി കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്നും നാല്പത്തി അഞ്ച് പവൻ സ്വർണ്ണവും, അൻപതിനായിരം രൂപയുമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്.

മണ്ണാർക്കാട് മൊബൈൽ ഷോപ്പിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും നഷ്ടമായി. അബ്ബാസ് ഹാജിയും ഭാര്യയും തൊട്ടടുത്തുള്ള മകന്റെ വീട്ടിലായിരുന്നു ഇന്ന് പുലർച്ച അബ്ബാസ് വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ എടുക്കാൻ വന്നപ്പോഴാണ് പുറത്തെ വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് അലമാര പൊളിച്ച് 45 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും മോഷണവും പോയതായി അറിഞ്ഞത്.

മണ്ണാർക്കാട് കോടതിപ്പടിയിലും, ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നതായി മണ്ണാർക്കാട് പോലിസിന് പരാതി ലഭിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: