NEWS

ഓണമായിട്ടും വിലയില്ല; ഇഞ്ചിക്കൃഷി ഉപേക്ഷിച്ച് കർഷകർ

ഇടുക്കി: കനത്ത വിലയിടിവിനു പിന്നാലെ ഇതര സംസ്‌ഥാനങ്ങളില്‍നിന്നുള്ള ഇഞ്ചിവരവ്‌ കുത്തനെ കൂടിയതോടെ ഇഞ്ചിക്കൃഷി ഉപേക്ഷിച്ച് ഹൈറേഞ്ചിലെ കർഷകർ.
കട്ടപ്പന മാര്‍ക്കറ്റില്‍ കിലോയ്‌ക്ക്‌ 100 രൂപ വരെ വില ലഭിച്ചിരുന്ന നാടന്‍ ഇഞ്ചിക്ക്‌ ഇപ്പോള്‍ 30-35 രൂപയാണ്‌ വില.

അഞ്ചു വര്‍ഷത്തിനിടെയാണ്‌ വിലയില്‍ ഇത്രയധികം ഇടിവുണ്ടായതെന്ന്‌ കര്‍ഷകര്‍ പറയുന്നു.

 250 രൂപയായിരുന്ന ചുക്കിന്റെ വില 125-130 രൂപയായി താഴ്‌ന്നു.മൊത്തവ്യാപാരികള്‍ക്ക്‌ 25-30 രൂപയ്‌ക്ക്‌ തമിഴ്‌നാട്ടില്‍നിന്നും ലഭിക്കുന്ന ഇഞ്ചി മാത്രമാണ്‌ ഇപ്പോള്‍ കമ്ബോളത്തിലുള്ളത്‌. വന്‍തോതില്‍ രാസവളവും മറ്റും ഉപയോഗിച്ച്‌ കൃഷി ചെയ്യുന്ന ഇവയ്‌ക്ക്‌ ഗുണനിലവാരം വളരെ കുറവാണ്‌.

Back to top button
error: