
മലയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ നൗഷാദിനെ (38) യാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ 16 വയസുകാരി പ്രസവിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കടന്നുകളഞ്ഞ പ്രതി സംസ്ഥാനത്തെ വിവിധ ജില്ലകളിലും കര്‍ണാകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി കൊല്ലം ജില്ലയില്‍ ഒട്ടേറെ മോഷണങ്ങള്‍ നടത്തിയതായി കണ്ടെത്തി. വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ ഒന്‍പതിലധികം കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






