NEWS

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു;ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി

കൊച്ചി: മഴ ശക്തമാവുകയും ഇടമലയാര്‍ ഡാം തുറക്കുകയും ചെയ്തതോടെ പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.
ഇതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. ആലുവ ക്ഷേത്രത്തില്‍ വെള്ളം ഉയര്‍ന്നതോടെ പുലര്‍ച്ചെയുള്ള പൂജാ കര്‍മങ്ങള്‍ ഉള്‍പ്പെടെ തടസപ്പെട്ടു.

Back to top button
error: