NEWS

വയനാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ 

വയനാട്: തിരുനെല്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസില്‍ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

16കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച്‌ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷൈജുവും സംഘവുമാണ് റാസിലിനെ അറസ്റ്റ് ചെയ്തത്.

Back to top button
error: