ദില്ലി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് രാജ്ഘട്ട്, ഗുജറാത്ത് 82 ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നടപടികൾ ആരംഭിച്ചു. വിജ്‍ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 30 നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി ഉദ്യോഗാർത്ഥികൾക്ക് aiimsrajkot.edu.in. എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ആകെ 82 ഒഴിവുകളാണുള്ളത്. പ്രൊഫസർ- 18, അഡീഷണൽ പ്രൊഫസർ -13, അസോസിയേറ്റ് പ്രൊഫസർ – 16, അസിസ്റ്റന്റ് പ്രൊഫസർ – 35 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 58 വയസ്സിൽ കൂടാൻ പാടുള്ളതല്ല. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവരുടെ പ്രായപരിധി 50 വയസ്സാണ്.
ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വനിത, ഇ ഡബ്ലിയു എസ്, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 100 രൂപ ഫീസ് അടച്ചാൽ മതിയാകും. AIIMS Rajkot Recruitment” payable at Rajkot, Gujarat. എന്ന വിലാസത്തിൽ ഡിഡി ആയിട്ടാണ് അപേക്ഷ ഫീസടക്കേണ്ടത്. അപേക്ഷ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല.