NEWS

ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൻമാർ മലയാളികളല്ല;ഇതാ കേന്ദ്ര സർക്കാരിന്റെ കണക്കുകൾ

ഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങൾ ഒന്നാണ് മലയാളിയുടെ മദ്യപാനശീലം.കള്ളും ചാരായവും വാറ്റുചാരായവും കടന്ന് ഒടുവിൽ വിദേശ മദ്യത്തിൽ എത്തി നിൽക്കുന്നു മലയാളിയുടെ മദ്യശീലം.അതേപോലെ മദ്യനിരോധനവും മദ്യവർജ്ജനവും മദ്യവ്യാപനവും മദ്യാസക്തിയും എന്ന് ചർച്ചയിൽ വന്നാലും പറയുന്ന ഒന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൻമാർ മലയാളികളാണ് എന്നുള്ളത്.പറയുന്നത് മറ്റാരുമല്ല,നമ്മൾ തന്നെയാണെന്നതുമാണ് ഏറെ രസകരം.ആര് ? ഇന്നേവരെ ഒരു തുള്ളി മദ്യം പോലും (പറച്ചിലിൽ) നുണഞ്ഞിറങ്ങാത്ത നമ്മുടെ ഇടയിലുള്ള ആളുകൾ.
 തെറ്റാണ്.ആന്ധ്രയും തെലങ്കാനയും അരുണാചൽ പ്രദേശുമൊക്കെയാണ് ഇക്കാര്യത്തിൽ കേരളത്തേക്കാൾ മുന്നിൽ.അയൽ സംസ്ഥാനമായ കർണാടകയോടൊപ്പം ഏഴാം സ്ഥാനത്താണ് കണക്കിൽ കേരളം.ഇനി സംസ്ഥാനങ്ങളുടെ വലിപ്പമാണ് പ്രശ്നമെങ്കിൽ ഗോവയും സിക്കിമും പുതുച്ചേരിയും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ ആൻഡ് ദിയു,ദാദ്ര ആൻഡ് നാഗർ ഹാവേലി എല്ലാം കേരളത്തെക്കാൾ മുന്നിലാണ്.കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ (NSSO) ഓരോ വർഷവും ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിടാറുണ്ട്.മറ്റ് മിക്ക കാര്യങ്ങളിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം ഇക്കാര്യത്തിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല.
കേരളത്തിലെ തൊഴിൽ മേഖലയിലേക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ വരാൻ തുടങ്ങിയിട്ട് കുറഞ്ഞത് പത്തുവർഷമായിട്ടുണ്ടാവും.ഈ കാലയളവിലാണ് കേരളം ഏഴാം സ്ഥാനത്തേക്ക് ഉയർന്നതു തന്നെ.ഇത് സാധൂകരിക്കുന്ന കണക്കുകൾ ലഭ്യമാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കുന്ന ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ചാലക്കുടി, പെരുമ്പാവൂർ, മൂവാറ്റുപുഴ,വർക്കല എന്നീ ഔട്ട്‌ലെറ്റുകളാണ് എന്നും മുന്നിൽ നിൽക്കുന്നത്.ഇതെല്ലാം തന്നെ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്.കാടറിയാതെ വെടി വയ്ക്കുന്നവർ മദ്യപാനികൾക്ക് ഒരു പ്രോത്സാഹനമാകരുത്!

Back to top button
error: