NEWS

പാവം പാവം കല്യാണരാമൻ !!

ന്ദ്രനുദിക്കുന്ന ദിക്കിലെ മീശമാധവൻ ഒരു കല്യാണരാമൻ തന്നെയായിരുന്നു; ഒന്നും രണ്ടുമല്ല, മൂന്നു കല്യാണങ്ങളാണ് കഴിച്ചത്.എല്ലാം പ്രണയ വിവാഹങ്ങൾ.മഞ്ജു മീനാക്ഷിയെ പ്രസവിച്ചു കിടക്കുമ്പോളായിരുന്നു ദിലീപ്-കാവ്യ ബന്ധം തുടങ്ങിയത്- പറയുന്നത് പല്ലിശ്ശേരിയാണ്.
മീശമാധവന്റെ സെറ്റിൽ വച്ച് ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റിയുള്ള കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പല്ലിശ്ശേരി പുറത്തുവിട്ടിട്ടുള്ളത്.കാവ്യയും ദിലീപും തമ്മിൽ അടുക്കുന്നത് മീശമാധവന് തൊടുമുൻപായിരുന്നെന്നും കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താൽപ്പര്യപ്രകാരം എഴുതിച്ചേർത്തതുമാണെന്നും സിനിമയുടെ പേരുപോലും കാവ്യ മാധവനെ സന്തോഷിപ്പിക്കാനായിരുന്നെന്നും  പല്ലിശ്ശേരി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
മഞ്ജു വാര്യര്‍ മീനാക്ഷിയെ പ്രസവിച്ച്‌ രണ്ട് മാസം തികയും മുൻപ് തന്നെ കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായും കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീറും വെളിപ്പെടുത്തിയിരുന്നു..ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനോടായിരുന്നു ലിബർട്ടി ബഷീറിന്റെ ഈ വെളിപ്പെടുത്തൽ.ഇപ്പോൾ അതേപോലെ ഒരു വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.അതാകട്ടെ 2019 മെയ് മാസത്തിൽ പല്ലിശ്ശേരി നടത്തിയതും.

ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന സിനിമയിലൂടെയാണ് ദിലീപ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.ഈ സിനിമയില്‍ ദിലീപിന്റെ നായികയായി വന്നത് കാവ്യമാധവനായിരുന്നു.ഈ സിനിമ മുതലാണ് രണ്ടു പേരും പ്രണയത്തിലാകുന്നതെന്നും ദിലീപിന്റെ പ്രത്യേക താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയിൽ ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പല്ലിശേരി നടത്തിയിരിക്കുന്നത്.
കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം മച്ചില്‍ നിന്നിറങ്ങി മോഷ്ടിക്കുന്ന ഒരു രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണെന്നായിരുന്നു പല്ലിശ്ശേരിയുടെ ആ വെളിപ്പെടുത്തല്‍. സ്ക്രിപ്റ്റില്‍ ആ രംഗം ഇല്ലായിരുന്നു. ദിലീപിന്റെ ആവശ്യപ്രകാരമാണ് അത് എഴുതിച്ചേര്‍ത്തത്.ഇക്കാര്യം താൻ അന്ന് കൊച്ചിൻ ഹനീഫയോട് ചോദിച്ചെന്നും ‘തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാള്‍ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ’ എന്നുമാണ് ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു.
എന്തായാലും ദിലീപ്-കാവ്യാ പ്രണയം വർഷങ്ങൾ മുൻപുതൊട്ടെ ഉണ്ടായിരുന്നു എന്നത് സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.മീശമാധവനിലൂടെയാണ് രണ്ടു പേരും അടുക്കുന്നതെന്നും ചിത്രത്തിൽ ദിലീപിന്റെ താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നുമാണ് പല്ലിശ്ശേരി പറയുന്നത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് 2019 മെയ്യിൽ പല്ലിശേരി ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിൽ ദിലീപിന്‍റെ നായികയായിട്ടായിരുന്നു കാവ്യ മാധവന്റെ തുടക്കം.’പൂക്കാലം വരവായി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു പക്ഷെ കാവ്യയും ദിലീപും തമ്മിൽ ആദ്യമായി കാണുന്നത്.അന്ന് ദിലീപ് സഹസംവിധായകനായിരുന്നു. ആദ്യമായി കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് കാവ്യ ദിലീപിനെ വിളിച്ചത്.എന്നാല്‍ ദിലീപ് ആ വിളി തിരുത്തുകയുണ്ടായി.അങ്കിള്‍ അല്ല മോളേ, ഏട്ടാ എന്ന് വിളിക്കുവെന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

വെള്ളരിപ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, ഡാര്‍ലിങ് ഡാര്‍ലിങ്, കൊച്ചി രാജാവ്, പെരുമഴക്കാലം, തെങ്കാശിപ്പട്ടണം, മീശമാധവന്‍, തിളക്കം, റണ്‍വേ, ചക്കരമുത്ത്, സദാനന്ദന്റെ സമയം, ലയണ്‍, ദോസ്ത്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, തുടങ്ങി നിരവധി സിനിമകളില്‍ ഇവര്‍ പിന്നീട് ഒരുമിച്ച്‌ അഭിനയിച്ചു. ഈ സിനിമകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു.

അതേസമയം സിനിമാജീവിതം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ദിലീപ് സ്വന്തം അമ്മാവന്‍റെ മകളെ  വിവാഹം ചെയ്തിരുന്നതായും പറയപ്പെടുന്നു.ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നു.നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിലീപും അമ്മാവന്‍റെ മകളും തമ്മിൽ വിവാഹിതരായത്.ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് ഈ  വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സിനിമതാരമായി മാറിയശേഷം മഞ്ജു വാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്‍റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കുകയായിരുന്നത്രെ. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ മഞ്ജുവുമായുള്ള ബന്ധം അനിവാര്യമാണെന്നും ഒഴിവാകണമെന്നുമായിരുന്നു ആവശ്യം.ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്‍റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പത്തിലായി എന്നുമാണ് പറയപ്പെടുന്നത്.

ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്.എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടുകയും ചെയ്തു.അതിനുശേഷം തന്‍റെ പല സിനിമകളിലെയും നായികയായിരുന്ന കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: