LIFEMovie

സംഭാഷണമില്ലാതെ…. ” നീലരാത്രി “. ട്രെയിലർ റിലീസ്

മലയാള സിനിമയിൽ സംഭാഷണമില്ലാതെ അവതരിപ്പിക്കുന്ന “നീലരാത്രി ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ, പ്രശസ്ത താരങ്ങളായ മോഹൻ ലാൽ,കീർത്തി സുരേഷ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു.

ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നീലരാത്രി “.
പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി ഭാഷകൾക്കതീതമായി നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു.

ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി ” ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി “, ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു.കോ പ്രൊഡ്യൂസർ-ഷിലിൻ ഭഗത്.
സംഗീതം-അരുൺ രാജ്,എഡിറ്റർ-സണ്ണി ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: