കോടതിയലക്ഷ്യ കേസിൽ മദ്യവ്യാപാരി വിജയ് മല്ല്യയ്ക്ക് നാല് മാസത്തെ തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് സുപ്രീം കോടതി. പിഴ നാലാഴ്ചയ്ക്കകം അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. 2017ലെ കോടതിയലക്ഷ്യക്കേസിലാണ് ശിക്ഷ വിധിച്ചത്. ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകേണ്ട നാൽപത് ദശലക്ഷം അമേരിക്കൻ ഡോളർ പലിശ സഹിതം നാല് ആഴ്ചക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.
വിദേശ കമ്പനിയായ ഡിയാജിയോയിൽ നിന്നും സ്വീകരിച്ച 40 ദശലക്ഷം ഡോളർ 2017ലാണ് മക്കളുടെ അക്കൗണ്ടിലേക്ക് വിജയ് മല്ല്യ കൈമാറിയത്. കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ചാണ് വിജയ് മല്യ മകൻ സിദ്ധാർത്ഥ് മല്ല്യയ്ക്കും മക്കളായ ലിയാന മല്ല്യയ്ക്കും താന്യ മല്ല്യയ്ക്കും പണം വകമാറ്റിയെന്നും ബാങ്കുകൾ ആരോപിച്ചിരുന്നു.