NEWS

95 രൂപ നിക്ഷേപത്തിലൂടെ 14 ലക്ഷം നേടാന്‍ സാധിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതികള്‍ക്ക് രാജ്യത്ത് എന്നും ജനപ്രീതിയുണ്ട്.അത്തരത്തിലൊന്നാണ് പോസ്റ്റ് ഓഫീസുകളിലെ വിവിധ നിക്ഷേപ പദ്ധതികൾ.

ഇത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു നിക്ഷേപ പദ്ധതിയാണ് നിക്ഷേപത്തിന്റെയും ഇന്‍ഷൂറന്‍സിന്റെയും ​ഗുണം ലഭിക്കുന്ന സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇ്ന്‍ഷറന്‍സ് സ്‌കീം.

10 ലക്ഷം രൂപ വരെ അഷ്വേര്‍ഡ് തുകയുള്ള മണി ബാക്ക് പോളിസിയാണ് സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇ്ന്‍ഷറന്‍സ് സ്‌കീം. ഇതുവഴി ദിവസം 95 രൂപ നിക്ഷേപത്തിലൂടെ 14 ലക്ഷം വരെ നേടാന്‍ സാധിക്കും.ഇടവേളകളില്‍ പണം ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്രദമാണ് ഈ പദ്ധതി.

ഗ്രാം സുമംഗല്‍ സ്കീം പ്രത്യേകതകള്‍

* 15 വര്‍ഷവും 20 വര്‍ഷവും കാലാവധിയുള്ളതാണ് പദ്ധതി. 19 വയസ് പൂര്‍ത്തിയായവര്‍ക്ക് പദ്ധതിയില്‍ ചേരാം. 15 വര്‍ഷ കാലാവധിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായം 45 വയസാണ്. 20 വര്‍ഷ കാലാവധിയുള്ള പോളിസിയില്‍ ചേരുന്നൊരാള്‍ 20 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം.

* നിശ്ചിത ഇടവേളകളില്‍ പണം ലഭിക്കും എന്നതാണ് പ്രത്യേകത. 15 വര്‍ഷ പോളിസിയില്‍ 6 വര്‍ഷം, 9 വര്‍ഷം, 12 വര്‍ഷം എന്നീ കാലയളവിലാണ് പണം പോളിസി ഉടമയ്ക്ക് ലഭിക്കുക. ആകെ തുകയുടെ 20 ശതമാനം വീതം 3 തവണകളായി ലഭിക്കും. ബാക്കിയുള്ള 40 ശതമാനത്തിനൊപ്പം ബോണസും ചേര്‍ത്ത് പോളിസി കാലാവധിയെത്തുമ്ബോള്‍ നല്‍കും.

 

 

 

*20 വര്‍ഷത്തേക്കുള്ള പോളിസിയിൽ ചേരുന്നൊരാള്‍ക്ക് കാലാവധിയില്‍ എങ്ങനെ 14 ലക്ഷം രൂപ ലഭിക്കുമെന്ന് നോക്കാം. 25 വയസുള്ള നിക്ഷേപകന്‍ 7 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള പോളിസിക്ക് ചേര്‍ന്നാല്‍ മാസത്തവണയായി 2,853 രൂപ അടയ്ക്കണം. അതായത് ദിവസത്തില്‍ 95 രൂപയാണ് കരുതേണ്ടത്. ത്രൈമാസത്തില്‍ 8,449രൂപയും അര്‍ധ മാസത്തില്‍1 6,715 രൂപയും വര്‍ഷത്തില്‍ 32,735 രൂപയും അടക്കണം.

Back to top button
error: