NEWS

യാത്ര പുറപ്പെടുന്നതിനു മുന്‍പായി ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍

ത്ര ശ്രദ്ധിച്ചുവെന്നു പറഞ്ഞാലും യാത്ര പുറപ്പെട്ടു കഴിയുമ്പോള്‍ പല കാര്യങ്ങളെക്കുറിച്ചും വേവലാതിപ്പെടാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടച്ചോ എന്ന സംശയം മുതല്‍ യാത്രയ്ക്കു വേണ്ട സാധനങ്ങളെല്ലാം ബാഗില്‍ ഉണ്ടോ എന്നു വരെ ആ സംശയം നീളും. യാത്ര തുടങ്ങുന്നതിനു മുന്‍പേ തന്നെ ഈ സംശയങ്ങളെല്ലാം തീര്‍ക്കണമെന്നു ആഗ്രഹിച്ചാലും പലപ്പോഴും നടന്നുവെന്ന് വരില്ല. ഇതാ യാത്ര പുറപ്പെടുന്നതിനു മുന്‍പായി ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം…
വിദേശ യാത്രകള്‍ക്കു പോകുമ്പോള്‍ ആദ്യം മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളിലൊന്ന് നമ്മുടെ പാസ്പോര്‍ട്ട് തന്നെയാണ്. പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നിട്ടില്ല എന്നും കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും അത് വാലിഡ് ആണെന്നും ഉറപ്പുവരുത്തണം. പാസ്പോര്‍ട്ട് പോലൊരു വിലപിടിച്ച് രേഖ വളരെ വൃത്തിയായി സൂക്ഷിക്കണം എന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കണ്ടല്ലോ…
യാത്രകളില്‍ തിരക്കിട്ട് പോകുമ്പോള്‍ ഫോണിന്‍റെ ചാര്‍ജറും പവര്‍ ബാങ്കിന്റെ കേബിളും ഒക്കെ പാക്ക് ചെയ്യുന്നതില്‍ നിന്നും വിട്ടുപോകാറുണ്ട്. ചെറിയ ചില ട്രിക്കുകളിലൂടെ സാധനങ്ങള്‍ മറന്നുപോകുന്നത് ഒഴിവാക്കാം. യാത്രയില്‍ എടുക്കേണ്ട ഇലക്ട്രോണിക് സാധനങ്ങള്‍ എന്തൊക്കെയാണ് എന്നു ഒരു പേപ്പറില്‍ എഴുതി വയ്ക്കുക. പാക്ക് ചെയ്യുമ്പോള്‍ ഇവയെല്ലാം എടുക്കുന്നുണ്ട് എന്നുറപ്പുവരുത്തി ടിക്ക് ചെയ്യുക. ഒപ്പം തന്നെ എല്ലാത്തിന്റെയും ചാര്‍ജറും കേബിളും മറക്കാതെ പ്രധാന ഉപകരണങ്ങളോടൊപ്പം സൂക്ഷിക്കുക.പവര്‍ ബാങ്ക് മറക്കാതെ എടുക്കുവാന്‍ ശ്രദ്ധിക്കുക. ദൂരസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ഫോണിന്റെ ചാര്‍ഡ് തീര്‍ന്നാല്‍ അകപ്പെട്ടുപോകാതെ പവര്‍ബാങ്കിന്റെ സൗകര്യം ഉപയോഗപ്പെടുത്താം.
ചെറിയ യാത്രയാണെങ്കില്‍ പോലും കരുതിയിരിക്കേണ്ട കുറച്ചധികം രേഖകളുണ്ട്. തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും വിദേശത്തേക്കാണ് യാത്രയെങ്കില്‍ പാസ്പോര്‍ട്ടും ടിക്കറ്റും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മരുന്നുകള്‍ കഴിക്കുന്ന ആളാണെങ്കില്‍ മെഡിക്കല്‍ പ്രിസ്ക്രിപ്ഷനും എല്ലാം കൃത്യമായി എടുക്കണം. കൊണ്ടുപോകുന്ന പ്രധാന രേഖകളുടെയെല്ലാം കോപ്പി എടുത്ത് ബാഗില്‍ മറ്റൊരിടത്ത് സൂക്ഷിക്കുക. ഏതെങ്കിലും കാരണത്താല്‍ രണ്ടിലേതെങ്കിലും ഒന്ന് നഷ്ടമായാല്‍ ബാക്കിയുള്ളതിന്റെ സഹായം തേടാം. ഇതുപോലെ തന്നെ ഡിജിറ്റല്‍ കോപ്പിയും ഫോണില്‍ കരുതാം. യാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ കാണിക്കേണ്ടി വരുന്ന ടിക്കറ്റ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ എളുപ്പത്തില്‍ എത്തുന്നപോലെ ബാഗില്‍ സൂക്ഷിക്കുക.
ചില സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍ നിര്‍ബന്ധമാണ്. മലേറിയ ബാഘിത പ്രദേശത്തേയ്ക്കാണ് യാത്രയെങ്കില്‍ ഇതിനെതിരെയുള്ള കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കേണ്ടി വരും. പോകുന്ന പ്രദേശത്തിനനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും. എന്തായാലും എവിടേക്കാണ് യാത്രയെന്ന് തീരുമാനിച്ച ശേഷം അവിടെ വേണ്ടിവരുന്ന വാക്സിനെക്കുറിച്ച് അന്വേഷിച്ച് ചെയ്യുക.
എന്തിനാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നു സംശയിക്കുമെങ്കിലും യാത്രകളില്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ടതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. യാത്രയ്ക്കിടയില്‍ എന്താണ് സംഭവിക്കുകയെന്ന് നമുക്കറിയാത്തതിനാല്‍ എന്തുകൊണ്ടും ഇന്‍ഷുറന്‍സ് എടുക്കുന്നത് മികച്ച തീരുമാനം ആയിരിക്കും.യാത്രയ്ക്കിടയിലോ ശേഷമോ എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങളുടെ യാത്ര റദ്ദാക്കേണ്ടി വന്നാൽ, ട്രാവൽ ഇൻഷുറൻസ് ചികിത്സാ ചെലവുകളും നഷ്ടപ്പെട്ട സധനങ്ങളും ഒക്കെ ഇന്‍ഷുറന്‍സ് വഴി പരിരക്ഷിക്കാനാകും. നഷ്‌ടമായ ലഗേജ്, നഷ്‌ടപ്പെട്ട വസ്തുക്കൾ മുതലായവ പോലുള്ള യാത്രയുമായി ബന്ധപ്പെട്ട മറ്റ് ചിലവുകളും ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കും.
യാത്രയ്ക്കിടയില്‍ അലോസരമുണ്ടാക്കുവാന്‍ സാധിക്കുന്ന മറ്റൊന്നാണ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റുകള്‍. നിങ്ങളുടെ ക്രെഡിറ്റ് കാർഡിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് സമ്മർദമുണ്ടാക്കും. എത്ര വലിയ യാത്രയാണെങ്കിലും ഇടയ്ക്കിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. യാത്രയ്ക്കിടയിലും അക്കൗണ്ടുകള്‍ കൃത്യമായി പരിശോധിക്കുകയും കൃത്യമല്ലാത്ത എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ അത് അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുക.
യാത്രയ്ക്കിടയില്‍ അലോസരമുണ്ടാക്കുവാന്‍ സാധിക്കുന്ന മറ്റൊന്നാണ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റുകള്‍. നിങ്ങളുടെ ക്രെഡിറ്റ് കാർഡിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് സമ്മർദമുണ്ടാക്കും. എത്ര വലിയ യാത്രയാണെങ്കിലും ഇടയ്ക്കിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. യാത്രയ്ക്കിടയിലും അക്കൗണ്ടുകള്‍ കൃത്യമായി പരിശോധിക്കുകയും കൃത്യമല്ലാത്ത എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ അത് അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: