മഴക്കാലമായതോടെ മോഷണം പെരുകുകയാണ്.കക്കാൻ വരുന്നവന് മനുഷ്യജീവനുകൾ ഒരിക്കലും ഒരു പ്രശ്നമാകില്ല.അതിനാൽ
രാത്രി കാലങ്ങളിൽ പുറത്തു നിന്നോ അകത്തു നിന്നോ അസാധാരണമാവിധം എന്തെങ്കിലും ശബ്ദം കേട്ടാൽ ഉടനെ ചെന്നു നോക്കാതെ മുൻകരുതലുകൾ സ്വീകരിക്കുക.പുറത്തുനിന്നാണെങ് കിൽ സാധാരണ ശബ്ദമാണെങ്കിൽപ്പോലും വാതിൽ തുറക്കാതിരിക്കുക. അപകടമാണെന്ന് തിരിച്ചറിഞ്ഞാൽ അയൽപക്കക്കാരേയോ നാട്ടിലേ പൊതുപ്രവർത്തകരേയോ അല്ലെങ്കിൽ 112 ലേക്കോ വിളിക്കുക…
ഉറങ്ങാൻന്നേരം ഫോൺ കൈയ്യെത്തുന്ന ദൂരത്ത് വെക്കുക… മുളക് പൊടി പോലുള്ളവയോ ,വിപണിയിൽ കിട്ടുന്ന പെപ്പർസ്പ്രേയോ പെട്ടെന്നെടുത്ത് പെരുമാറാൻ പാകത്തിൽ വെക്കുന്നതും നല്ലതാണ്.
നാട്ടിൽ രാഷ്ട്രീയ-സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മ്മയുണ്ടാക്കുകയും അവരുടെ നമ്പർ എല്ലാ വീടുകളിലും കൊടുക്കുകയും ചെയ്യുക.പെട്ടന്നു കാണാവുന്ന തരത്തിൽ നമ്പറുകൾ ചുമരിൽ പഠിക്കുന്നതും നല്ലതാണ്.
രാത്രികാലങ്ങളിൽ നഗരത്തിലും മറ്റു പ്രദേശങ്ങളിലും ഒറ്റക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് 1091 ൽ വിളിക്കാം. പോലീസിന്റെ വനിതാ ഹെല്പ് ലൈനാണ് 1091.അതാത് പോലീസ് സ്റ്റേഷൻ പരിധിയിലെ പിങ്ക് പെട്രോൾ, സ്റ്റേഷൻ / കൺട്രോൾ റൂം പെട്രോളിംഗ് ടീം ഉടൻ സഹായത്തിനെത്തും.
ഓർമ്മിക്കുക
വനിതാ ഹെല്പ് ലൈൻ – 1091
പിങ്ക് പോലീസ് – 1515
പോലീസ് കൺട്രോൾ റൂം – 112
രാത്രി ഒറ്റക്ക് അകപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് വിളിക്കാം എന്ന പേരിൽ കുറച്ചുകാലമായി പ്രചരിക്കുന്ന 7837018555 എന്ന നമ്പർ കേരള പോലീസിന്റേത് അല്ല എന്ന വിവരം കൂടി അറിയിച്ചു കൊള്ളട്ടെ.