NEWS

ഉപയോഗിക്കാത്ത മൊബൈൽ നമ്പർ റദ്ദാക്കണം

ണ്ട് ഉപയോഗിച്ചിരുന്നതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ  മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്  ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ് നടത്താൻ സാധിക്കും.
നാം പലപ്പോഴും ബാങ്ക്  അക്കൗണ്ട് തുടങ്ങുമ്പോൾ  അക്കൗണ്ടുമായി ഒരു  മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാറുണ്ട്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഈ മൊബൈല്‍ നമ്പര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നാലോ , നാം സ്വമേധായ കട്ട് ചെയ്താലോ അത് റദ്ദാവും. ഈ നമ്പര്‍ ഒരു വർഷത്തിന് ശേഷം ചിലപ്പോൾ മറ്റ് പലർക്കും ലഭിക്കാം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിട്ടില്ലെങ്കിൽ അപ്പോഴും ഇതിലേക്ക് ബാങ്കില്‍ നിന്നുള്ള മെസേജും മറ്റും വന്നുകൊണ്ടേയിരിക്കും.
ഒ.ടി.പി ലഭിക്കുകയും , മെസേജുകള്‍ വഴി ചിലപ്പോൾ ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ചും പഴയ ഉടമസ്ഥന്റെ അക്കൗണ്ടില്‍ കയറാനും  അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ മുഴുവന്‍ തുകയും പിന്‍വലിക്കുകയും ചെയ്യാം. അതിനാൽ നാം ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ മാത്രം നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക. അത് റദ്ദായാൽ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആ നമ്പർ മാറ്റുക.

Back to top button
error: