KeralaNEWS

സംഘപരിവാറുമായി കോണ്‍ഗ്രസിന്റെ ബന്ധം’; ചിത്രങ്ങൾ തെളിവുകളാണെന്ന്ഡി വൈഎഫ്‌ഐ

സംഘപരിവാറുമായി കോണ്‍ഗ്രസിന്റെ ബന്ധം’; തെളിവുകളാണീ ചിത്രങ്ങളെന്ന് ഡിവൈഎഫ്‌ഐ. ബിജെപിക്ക് 30-40 സീറ്റ് കിട്ടിയാല്‍ അഴിഞ്ഞു വീഴുന്നതേ ഉള്ളൂ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും ഖദര്‍ വേഷം.” സംഘപരിവാറുമായി കോണ്‍ഗ്രസ് നേതൃത്വം കാത്തു സൂക്ഷിക്കുന്ന ബന്ധത്തിന്റെ തെളിവുകളാണ് പുറത്തുവന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചിത്രങ്ങളെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.

ആര്‍.എസ്.എസ് ബന്ധം രാഷ്ട്രീയ ശരികേടാണെന്ന ബോധ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ലെന്നതാണ് അവര്‍ വന്നു പതിച്ച അപചയം. കോണ്‍ഗ്രസ് മാറിയത് സതീശനെപ്പോലെയുള്ള ഗോള്‍വാക്കാര്‍ ഭക്തര്‍ ആ സംഘടനയുടെ നേതൃത്വത്തില്‍ എത്തിയത് കൊണ്ടാണ്. ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കെപിസിസി അധ്യക്ഷപദവിയില്‍ ഇരിക്കുന്നത്. ബിജെപിക്ക് 30-40 സീറ്റ് കിട്ടിയാല്‍ അഴിഞ്ഞു വീഴുന്നതേ ഉള്ളൂ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും ഖദര്‍ വേഷമെന്നും സനോജ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: