NEWS

കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ കെഎസ്‌ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ കെഎസ്‌ആര്‍ടിസി
ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ ടാപ്പിങ്‌ തൊഴിലാളിക്ക് ദാരുണാന്ത്യം.

മലയോര ഹൈവേയിലെ കാറ്റാകവല മലയിലാണ് സംഭവം.ചിറ്റാരിക്കാല്‍ ഈട്ടിത്തട്ടിലെ കപ്പിലുമാക്കല്‍ ജോഷി (53) ആണ് മരിച്ചത്.
മാലോത്തു നിന്ന് ചിറ്റാരിക്കാലിലേക്ക്‌ പോകുകയായിരുന്നു ബസ്.എതിരേവന്ന ബസിനെ കടന്ന്‌ ബൈക്കിൽ ഇറക്കം ഇറങ്ങി പോകുകയായിരുന്ന ജോഷിയുടെമേല്‍ പിന്നോട്ട് വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. മുപ്പത് മീറ്ററോളം പിന്നിലേക്ക് ഉരുണ്ട ബസ് ഇടതുവശത്തെ മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്.
ബൈക്കും ജോഷിയും ബസിനടിയില്‍പ്പെട്ടു.മണ്ണുമാന്തിയന്ത്രംകൊണ്ട് ബസ് ഉയര്‍ത്തിയാണ് മുക്കാല്‍മണിക്കൂറിനുശേഷം ജോഷിയെ പുറത്തെടുത്തത്.

Back to top button
error: