KeralaNEWS

ഗൂഢാലോചനാക്കേസ്: സ്വപ്‌നയ്‌ക്കെതിരേ തെളിവുതേടി ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി സ്വപ്‌ന സുരേഷിനെതിരേ തെളിവുണ്ടാക്കാന്‍ ക്രൈംബ്രാഞ്ച്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍െ്‌റ സുഹൃത്തായിരുന്ന ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കാനാണ് നീക്കം. പാലക്കാട് കോടതിയില്‍ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നേരത്തെ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോണ്‍ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചു.

Signature-ad

ഷാജ് കിരണിനെ ഇഡി പ്രതിയാക്കാന്‍ ശ്രമിക്കുമ്പോള്‍, മാപ്പുസാക്ഷിയാക്കാണ് സംസ്ഥാന പൊലീസ് സംഘത്തിന്റെ ശ്രമം. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു.

മുഖ്യമന്ത്രിയടക്കമുളളവര്‍ക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഷാജ് കിരണ്‍ തന്നെ സമീപിച്ചതായടക്കം സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി. അന്ന് ഫോണടക്കം ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്നും ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളതെന്നുമായിരുന്നു ഷാജിന്റെ മറുപടി.

Back to top button
error: